Culture

പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് പ്രണബ് മുഖര്‍ജി

By chandrika

June 02, 2018

ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആനന്ദബസാര്‍ പത്രികയക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം.

എനിക്കെന്താണോ പറയാനുള്ളത്, അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോണ്‍കോളുകളും വന്നിട്ടുണ്ട്. എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ല’

അടുത്ത മാസം നടക്കുന്ന ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു. നാഗ്പൂരില്‍ ജൂണ്‍ 7 ന് നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരശീലന പരിപാടിയിലാണ് മുന്‍ ഉപരാഷ്ട്രപതി സംസാരിക്കുക.