india

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

By Test User

August 16, 2020

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കോവിഡ് കൂടി ബാധിച്ചതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ സങ്കീര്‍ണ്ണ ശസ്ത്രക്രിയക്ക് പുറമെ കോവിഡ് കൂടി ബാധിച്ചതോടെയാണ് നില ഗുരുതരമായത്.

കഴിഞ്ഞ 10 നാണ് കുളിമുറിയില്‍ വീണ് തലക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനിടെ, പ്രണബ് മുഖര്‍ജി മരിച്ചുവെന്ന വ്യാജപ്രചാരണം പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം ഏറ്റെടുത്തതിനെതിരെ അദ്ദേഹത്തിന്റെ മകളും മകനും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.