കോഴിക്കോട്: മമ്മുട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ച് പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലാണ് ഇരുവരേയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മമ്മുട്ടി മഹാനാണെന്നും, കേരളത്തില്‍ മമ്മുട്ടിക്കുള്ള അധികാരം ഏറ്റവും നല്ല വ്യക്തിയാക്കുമെന്നും പോസ്റ്റില്‍ പറയുന്നു. എല്ലാറ്റിനേയും കുറിച്ചുള്ള മമ്മുട്ടിയുടെ അറിവ് അടുത്ത മുഖ്യമന്ത്രിവരെയാക്കുമെന്നും പോസ്റ്റില്‍ പ്രതാപ് പോത്തന്‍ പറയുന്നു. ഹോളിവുഡ് നടന്‍മാരോട് ചോദിച്ചാല്‍ പോലും മമ്മുട്ടി മികച്ച നടനാണെന്നാണ് അവര്‍ പറയുകയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ ലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച നടനാണ് മമ്മുട്ടി. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ ഏറ്റവും മികച്ച നടന്‍. അങ്ങനെയാണ് ഞാന്‍ കേട്ടതും കണ്ടതും. ആരോട് വേണമെങ്കിലും ചോദിച്ചോളൂ. റോബര്‍ട്ടി ഡി നീറോ, ജാക്ക് നിക്കോള്‍സന്‍ എന്നിങ്ങനെ ആരോട് ചോദിച്ചാലും എല്ലാവരും ഇതേ പറയൂ. കാരണം മികച്ച നടന്‍ എന്നതുകൊണ്ടു മാത്രമല്ല അദ്ദേഹം മാടമ്പിയും സമ്പന്നനുമായതാണെന്നതാണ്. അതിനപ്പുറം ഒരാള്‍ക്ക് എന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങള്‍ മഹാനാണ്. എല്ലാവരും നിങ്ങളായിത്തീരാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാമുണ്ട്. കാറുകള്‍, വീടുകള്‍, ലിക്വിഡ് മണി എല്ലാം. കേരളത്തില്‍ നിങ്ങള്‍ക്കുള്ള അധികാരം നിങ്ങളെ ഏറ്റവും നല്ല വ്യക്തിയാക്കും. എല്ലാറ്റിനെയും കുറിച്ചുള്ള നിങ്ങളുടെ അറിവ് നിങ്ങളെ അടുത്തമുഖ്യമന്ത്രിവരെയാക്കും.