തൃശൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍ മാതാവ് റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. പീഡനം സ്ഥിരീകരിക്കുന്ന ഫസീലയുടെ വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.
ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് ഫസീല സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്.
‘ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടി. താന്‍ മരിക്കാന്‍ പോകുകയാണ്. മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുത്. അത് മാത്രമാണ് തന്റെ അപേക്ഷ’- ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജില്‍ പറയുന്നു. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് കഠിനമായ പീഡനം.