kerala

ഗര്‍ഭിണി തൂങ്ങി മരിച്ച നിലയില്‍

By Chandrika Web

July 29, 2022

എലത്തൂര്‍: കോഴിക്കോട് എലത്തൂരില്‍ ഗര്‍ഭിണിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ബാലപ്രഭയില്‍ ഭാഗ്യ(19)യാണ് മരിച്ചത്. വിവാഹിതയായിട്ട് ആറു മാസമായിട്ടേയുള്ളൂ. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഭാഗ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മ രജിതകല പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.