kerala

ഉത്തരവിന് മുമ്പേ പി.വി അന്‍വറിന്റെ പാര്‍ക്ക് തുറക്കാന്‍ ഒരുക്കം

By webdesk13

August 25, 2023

കക്കാടംപൊയിലിലെ വിവാദ പാര്‍ക്ക് തുറക്കാന്‍ ഉത്തരവിനു മുമ്പേ ഒരുക്കം തുടങ്ങി പി.വി.അന്‍വര്‍ എം.എല്‍.എ. തിങ്കളാഴ്ചയാണ് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറങ്ങിയത്. മൂന്നാഴ്ച മുമ്പേ കക്കാടംപൊയിലിലെ പാര്‍ക്കില്‍ അറ്റകുറ്റപ്പണി തുടങ്ങി. കേന്ദ്ര ഏജന്‍സി നിര്‍മാണം പരിശോധിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള ലാബ് ആണ് ഇനി പരിശോധിക്കുക.

അതിനിടെ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിനെ എതിര്‍ത്ത് മുന്‍ അംഗം കെ.ജി.താര. അതോറിറ്റിയുടെ മാപ്പ് കൃത്യമല്ല, സൂക്ഷ്മതലപഠനം സാധ്യമല്ല. പരിശോധന നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് വിചിത്രം. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്നും കെ.ജി.താര പറഞ്ഞു.