തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്‍ തന്നെ പ്രീപോള്‍ സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ.
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലമാണ് അവര്‍ പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും വിവാദമുയര്‍ന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ‘ഐപിഎസ്’ തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.