india

രാഷ്ട്രപതിയുടെ രൂപത്തെ കളിയാക്കിയ മന്ത്രിയെ തളളിപ്പറഞ്ഞ് തൃണമൂല്‍

By Chandrika Web

November 12, 2022

രാഷ്ട്രപതിയുടെ രൂപത്തെ കളിയാക്കിയ മന്ത്രിയെ തളളിപ്പറഞ്ഞ് തൃണമൂല്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നിറത്തെ പരിഹസിച്ച ബംഗാള്‍ മന്ത്രി അഖില്‍ ഗിരിക്ക് വ്യാപകമായ വിമര്‍ശനം. ബി.ജെ.പിക്കാര്‍ എന്റെ രൂപത്തെ കളിയാക്കുന്നു. എന്നാല്‍ രാഷ്ട്രപതി എങ്ങനെയാണിരിക്കുന്നത് എന്നായിരുന്നു പൊതുയോഗത്തിലെ മന്ത്രിയുടെ വാക്കുകള്‍.

വിമര്‍ശനം കടുത്തതോടെ മന്ത്രിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും തിരുത്തുമായി രംഗത്തുവന്നു.