ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 56പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും എറ്റുവാങ്ങിയത്. നടന്‍ മോഹന്‍ലാല്‍, സംഗീതജ്ഞനായ കെ.ജി ജയന്‍, മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, കുല്‍ദീപ് നെയ്യാര്‍ എന്നിവരുള്‍പ്പടെ 14 പേരാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരത്തിന്ന് അര്‍ഹമായത്.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ്, ആരോഗ്യ വിദഗ്ധനായ മാമന്‍ ചാണ്ടി എന്നിവര്‍ പത്മശ്രീയും ഏറ്റുവാങ്ങി. സംഗീതജ്ഞന്‍ ശിവമണി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, നടനും നര്‍ത്തകനുമായ പ്രഭുദേവ, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, സ്‌പോര്‍ട്‌സ് താരങ്ങളായ ഗൗദംഗംഭീര്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, തുടങ്ങിയവരും രാഷ്ട്രപതിയില്‍ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു.