kerala

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ

By webdesk14

October 20, 2025

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.