india

ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി; വിമര്‍ശനവുമായി ഇന്ദിരാ ജയ്‌സിങ്

By webdesk13

September 12, 2024

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്‌തെന്നും ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജയ്‌സിങ് കൂട്ടിച്ചേര്‍ത്തു.

ഡി വൈ ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജയ്‌സിങിന്റെ പരാമര്‍ശം. വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണമെന്നും അവര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പധാനമന്ത്രി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.