GULF

പ്രധാനമന്ത്രി മോദി അബുദാബിയില്‍

By webdesk14

February 14, 2024

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വീകരിച്ചു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ബുധനാഴ്ച ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് വൈകീട്ട് അബുദാബിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈന്ദവ ക്ഷേത്രത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും. അബുദാബി ശൈഖ് സായിദ് സ്‌പോര്ട്‌സ് സിറ്റിയില്‍ ഇന്ത്യന്‍ സംഘടനകള്‍ ഒരുക്കിയ സ്വീകരണത്തില്‍ മോദി പങ്കെടുത്തു സംസാരിച്ചു