crime

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പിഴ

By webdesk14

January 21, 2023

കാറില്‍ യാത്രചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ആണെങ്കിലും പിഴ കിട്ടും. ഇത്തരത്തില്‍ നിയമം ലംഘിച്ചതിന് ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ. കാറിലിരുന്ന് വീഡിയോ എടുക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ പുറത്തുവന്നതോടെ അദ്ദേഹം സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടത്. തന്റെ അശ്രദ്ധയ്ക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. വടക്കന്‍ ഇംഗ്ലണ്ടിലേക്കിള്ള യാത്രയിലായിരുന്നു ഋഷി സുനക്. ഇത് രണ്ടാം തവണയാണ് അദ്ദേഹം സര്‍ക്കാര്‍ തലത്തില്‍ പിഴയടക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ ബോറിസ് ജോണ്‍സണും ഭാര്യയും നടത്തിയ വിരുന്നില്‍ പങ്കെടുത്തതിനായിരുന്നു ആദ്യം പിഴയടച്ചത്.