ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂട് അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രക്കൊരുങ്ങുന്നു. ശ്രീലങ്ക, റഷ്യ, സ്‌പെയിന്‍, ജര്‍മനി, കസാഖ്‌സ്താന്‍ എന്നീ അഞ്ചു രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. അടുത്ത രണ്ടു മാസങ്ങളിലായിരിക്കും പ്രധാനമന്ത്രിയുടെ നയതന്ത്രയാത്രകള്‍. ആറു മാസങ്ങള്‍ക്കു മുമ്പ് ജപ്പാന്‍ സന്ദര്‍ശനമാണ് പ്രധാനമന്ത്രിയുടെ അവസാന വിദേശയാത്ര. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും പാര്‍ലമെന്റ് സമ്മേളനവും ഒന്നിച്ചെത്തിയതോടെ യാത്ര നീട്ടിവെക്കുകയായിരുന്നു. ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റഷ്യന്‍ സന്ദര്‍ശനം. അതേസമയം ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശ്രീലങ്ക സന്ദര്‍ശിക്കുന്നത്.