ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കോടതിയുടെ പ്രഹരം. പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ലഖ്‌നൗ ഹൈക്കോടതിയാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് പിഴ.

സുനില്‍ കാണ്ഡു എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കോടതി നടപടി സ്വീകരിച്ചത്. അതേസമയം മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാവകാശം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.ബി പാണ്ഡേ ആവശ്യപ്പെട്ടങ്കിലും പിഴ ചുമത്തിയ ശേഷമാണ് കോടതി മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചത്. ജസ്റ്റീസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റീസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പിഴ ഇട്ടത്.