Connect with us

kerala

അധ്യാപികയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.

Published

on

അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ വിജിലൻസ് അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്.സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത്‌ മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending