kerala

വിലക്ക് നീക്കി, ദുഃഖ വെള്ളിയും ഈസ്റ്ററും തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

By webdesk15

April 06, 2023

ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിന് മാറ്റം വരുത്തി ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് അനുമതി നൽകി . കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.