നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. നേരത്തെയും അതിജീവിതയുടെ ഒപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
”നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുനിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അതിജീവിത തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അതേസമയം, അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതെന്നും, ആക്രമണം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പകല്‍വെളിച്ചത്തില്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും മഞ്ജു സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും തൊഴില്‍സ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.