kerala

നികുതി കൃത്യമായി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം

By webdesk15

July 02, 2023

നികുതി കൃത്യമായി അടച്ചതിന് ന‌ടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നി‍ർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസർക്കാർ അം​ഗീകാരം നൽകിയത്.സർട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സിന്റേതാണ് സർട്ടിഫിക്കറ്റ്. 2019 മുതൽ തുടക്കം കുറിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം ഒൻപത് ആയിരുന്നു തുട‍ർന്ന് ‘ഡ്രൈവിങ് ലൈസൻസ്’, ‘കടുവ’, ‘കുരുതി’, ‘ജനഗണമന’, ‘ഗോൾഡ്’ എന്നിങ്ങനെ ആറ് സിനിമകൾ നിർമിച്ചു.‘പേട്ട’, ‘ബിഗിൽ’, ‘മാസ്റ്റർ’, ‘ഡോക്ടർ’, ’83’, ‘കെ ജി എഫ്: ചാപ്റ്റർ 2’, ‘777 ചാർളി’, ‘കന്താര’ തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.