kerala

മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍

By web desk 1

July 06, 2021

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണം എന്ന് ആവശ്യം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചു. നയപരമായ തീരുമാനമാണെന്നും സര്‍ക്കാരിന് ആലോചിക്കാന്‍ സമയം നല്‍കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കെ ഗോപിനാഥന്‍ പറഞ്ഞു.