Culture

നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു

By chandrika

January 30, 2018

ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.