kerala

സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി

By Test User

April 09, 2021

ചേര്‍ത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. ്.

പി തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു.