വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.
വാരാണസിയില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ പിന്തുണക്കുന്ന നിലപാട് തന്നെയായിരുന്നു പ്രിയങ്ക അന്നും കൈക്കൊണ്ടത്. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെയായിരുന്നു മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്കഗാന്ധി സൂചിപ്പിച്ചത്.
Be the first to write a comment.