PTI3_18_2019_000088B

Culture

ഇപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യം തന്നെയാണോ? , മോദിയോട് ചോദ്യവുമായി പ്രിയങ്ക

By Test User

August 18, 2019

കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ട്വീറ്റിലൂടെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

മാധ്യമങ്ങളോടു സംസാരിക്കുന്നത് എങ്ങനെ തെറ്റാകും. വാര്‍ത്താസമ്മേളനം നടത്താനെത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനേയും പാര്‍ട്ടി വക്താവ് രവീന്ദര്‍ ശര്‍മയെയും കസ്റ്റഡിയിലെടുത്തത് എന്തടിസ്ഥാനത്തിലാണ്. മുന്‍മുഖ്യമന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കഴിഞ്ഞ 15 ദിവസമായി തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.