india

ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍

By webdesk17

August 13, 2025

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’

അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.