kerala

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തും; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

By webdesk17

October 19, 2024

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലേക്കെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു വേണ്ടി ഈ മാസം 23നാണ് പ്രിയങ്കാ ഗാന്ധി എത്തുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തുക.

പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു മുതല്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും വീടുകള്‍ കയറിയുള്ള പ്രചാരണവും പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി ഇന്ന് യുഡിഎഫ് കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്.

റായ്ബറേലി മണ്ഡലത്തില്‍ നിന്നുകൂടി വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരുന്നു.