gulf

പ്രമുഖ വ്യവസായി പി.എം ഷംസുദ്ദീന്‍ നിര്യാതനായി

By Test User

November 19, 2022

യു.എ.ഇയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ തലശ്ശേരി പി.എം ഷംസുദ്ദീന്‍(78) നിര്യാതനായി. റഫാ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പി.എം ഷംസുദ്ദീന്‍. പ്രമുഖ വ്യവസായിയായ അദ്ദേഹം യു.എ.ഇയിലെ ആദ്യകാല പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്. ജീവിത കാലത്ത് നിരവധി പേര്‍ക്ക് അത്താണിയായിരുന്നു.

അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തലശ്ശേരി സെയ്ദാര്‍ പള്ളിയില്‍ നടക്കും. ഭാര്യ- പടിക്കല്‍ സൈനബ, മക്കള്‍- ഷബ്‌നം, സബിത, സായിദ്, സനം. സഹോദരങ്ങള്‍- അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്, പരേതയായ ആമിന, സഫിയ