CPIM FLAG

kerala

നബിദിന റാലി: മദ്രസാ കമ്മിറ്റിക്ക് പിഴ ചുമത്തി സി.പി.എം ഗ്രാമപഞ്ചായത്ത്

By webdesk11

October 01, 2023

മദ്രസ്സാ കമ്മിറ്റിക്ക് പിഴ ചുമത്തികൊണ്ട് സി.പി.എമ്മിന്റെ നബിദിന സ്നേഹം. നബിദിന റാലിയിൽ മധുരപാനീയം വിതരണം നടത്തിയ ഡിസ്പോസിബിൾ ഗ്ലാസ് ഉപേക്ഷിച്ചെന്ന് ആരോപിച്ച് സി.പി.എം ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് മദ്രസ്സാ കമ്മിറ്റിക്ക് 10,000 രൂപ പിഴ ചുമത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയാണ് പ്രവാചക സ്നേഹം പിഴയായി വിശ്വാസികൾക്ക് സമ്മാനിച്ചത്.

എന്നാൽ റാലിയിൽ ഉപയോഗിച്ച എല്ലാത്തരം ഗ്ലാസുകളും വേസ്റ്റുകളും പ്രത്യേകം ശേഖരിച്ചിരുന്നതായും മദ്രസയോ കുട്ടികളോ എവിടെയും പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചിട്ടില്ലന്നുമാണ് മദ്രസ ഭാരവാഹികൾ നൽകുന്ന വിശദീകരണം.