kerala

കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതില്‍ പ്രതിഷേധം

By webdesk13

December 13, 2023

കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതില്‍  പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തില്‍ ഓഫീസ് തുടങ്ങിയത്. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്.

ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു എന്നതാണ് പ്രതിപക്ഷതിന്റെ ആരോപണം. പഞ്ചായത്ത് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാതെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ മുറി നവ കേരള സദസ് മണ്ഡലം ഓഫീസ് ആക്കി. ഇതിനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തിയത്.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്, പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനപ്രകാരമാണ് മുറി അനുവദിച്ചതെന്നാണ് ഭരണസമിതി വിശദീകരണം. നവ കേരള സദസ്സിന് പഞ്ചായത്ത് 50,000 രൂപ നല്‍കുന്നതിനുള്ള തീരുമാനത്തെയും പ്രതിപക്ഷം എതിര്‍ക്കുന്നുണ്ട്.