kerala

കട അടച്ച് പ്രതിഷേധം; ഇന്ന് റേഷന്‍ വ്യാപാരികള്‍ സമരത്തില്‍

By webdesk11

September 11, 2023

സര്‍ക്കാര്‍ അനാസ്ഥയില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ലൈസന്‍സിയുടെ വേതനത്തില്‍ കാലോചിതമായ വര്‍ധനവ് വരുത്തുകയും സെയില്‍സ്മാനെ വേതന പാക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സംസ്ഥാന ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.