india

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ

By webdesk14

June 24, 2023

ആക്രമണം രൂക്ഷമായ വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു.

കലാപത്തില്‍ വീട് നഷ്ടമായവര്‍ക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.