Culture

തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച

By chandrika

December 29, 2016

tതിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന തലസ്ഥാന നഗരിയിലെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച. കാര്യവട്ടം കേരള സര്‍വകലാശാല കാമ്പസില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായത്.

സ്വാഗത പ്രാസംഗികനെ ക്ഷണിക്കാതെ ആശംസ പ്രസംഗം നടത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് സെക്രട്ടറി ഇസ്്‌റത്ത് ആലമാണ് സ്വാഗത പ്രാസംഗികനെ മറന്ന് ആശംസയിലേക്ക് കടന്നത്. ക്ഷണം സ്വീകരിച്ച് ചെന്നിത്തല പ്രസംഗം ആരംഭിച്ചതോടെയാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ട് സ്വാഗത പ്രാസംഗികനെ ക്ഷണിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.