ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.
ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.