Connect with us

kerala

ട്രെയിന്‍ യാത്രക്കിടെ പി.എസ്.സി ജീവനക്കാരന് ക്രൂരമര്‍ദ്ദനം; പുറത്തേക്ക് തള്ളിയിട്ടതായി പരാതി

ട്രെയിന്‍ യാത്രയ്ക്കിടെ പിഎസ്സി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

on

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ പിഎസ്സി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിഴിശ്ശേരി സ്വദേശിയും പിഎസ്സി ജീവനക്കാരനുമായ തച്ചക്കോട്ടില്‍ മുജീബിനാണ് ദുരനുഭവം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്ന് ഫറൂക്കിലേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്പ്രസിലാണ് മുജീബിന് ആക്രമണം നേരിട്ടത്. ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡോറിനടുത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു.ഇതിനിടെ ഒരാള്‍ പുറത്തേക്കിറങ്ങാനായി ആവശ്യപ്പെടുകയും, തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയുമായിരുന്നുവെന്ന് മുജീബ് റഹ്മാന്‍ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് മുജീബ് റഹ്മാന്‍. അതേസമയം, ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Trending