Education

പിഎസ്‌സി പ്രിലിമിനറി പരീക്ഷ: കൺഫർമേഷൻ ഡിസംബർ 12 വരെ, ഇവ ശ്രദ്ധിക്കുക

By ചന്ദ്രിക വെബ് ഡെസ്‌ക്‌

November 28, 2020

കോഴിക്കോട്: പിഎസ്‌സിയുടെ എസ്എസ്എൽസി തല പ്രിലിമിനറി പരീക്ഷയ്ക്ക് 150 തസ്തികകൾ. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്, ക്ലാർക്ക്/ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ ഉൾപ്പെടെയുള്ള തസ്തികകളിലാണു ഫെബ്രുവരിയിൽ പൊതുപരീക്ഷ നടത്തുന്നത്.

ഇതിനായി ഇന്നു മുതൽ ഡിസംബർ 12 വരെ കൺഫർമേഷൻ നൽകണം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിലെ പ്യൂൺ തസ്തികയിൽ ഡിസംബർ 4 മുതൽ 23 വരെയാണു കൺഫർമേഷൻ നൽകേണ്ടത്.

നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. കൺഫർമേഷൻ സമയപരിധിക്കു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ 75 മിനിറ്റായിരിക്കും.

കൺഫർമേഷൻ:‌‌ ഇവ ശ്രദ്ധിക്കുക