ന്യൂഡല്‍ഹി; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പിടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. 95 വര്‍ഷത്തെ ഐഒഎ ചരിത്രത്തില്‍ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. ഇതുവരെ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഐഒഎ പ്രസിഡന്റുമാരായത്.
പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പിടി ഉഷ ഫെയ്‌സ് ബുക്കില്‍ സന്തോഷം പങ്കിട്ടു.ദേശീയ അന്തര്‍ദേശിയ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ കായികരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഉഷ കുറിച്ചു.