കുന്ദമംഗലം: പത്ത് വര്‍ഷം കുന്ദമംഗലം മണ്ഡലത്തിന്റെ എംഎല്‍എ ആയിട്ടും പുതിയ പദ്ധതി കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് തുറന്നു സമ്മതിച്ച് പിടിഎ റഹിം. മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പ് നടത്തിയ ടേബിള്‍ ടോക്ക് വിത്ത് മീഡിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

പത്ത് വര്‍ഷം കുന്ദമംഗലത്തിന്റെ എംഎല്‍എ ആയിട്ടും മണ്ഡലത്തിലെ റോഡുകള്‍ക്കും സര്‍ക്കാര്‍ കെട്ടിടത്തിന്റെയും പുനരുദ്ധാരണത്തിനും ഫണ്ട് അനുവദിച്ചതല്ലാതേ എന്ത് വികസനമാണ് മണ്ഡലത്തില്‍ നടത്തിയതെന്ന പത്രലേഖകരുടെ ചോദ്യത്തിന് എന്റെ വിവരം വെച്ചുള്ള വികസനം കൊണ്ടു വന്നിട്ടുണ്ടെന്നും ഇതിലും കൂടുതല്‍ വിവരം ഉള്ളവര്‍ പുറത്ത് ഉണ്ടെങ്കില്‍ അവര്‍ക്ക് പുതിയ പദ്ധതിയെക്കുറിച്ച് നിര്‍ദേശിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.