തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപരുത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.