kerala

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണ്: കെ സുധാകരന്‍

By Test User

May 24, 2022

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണെന്ന് കെപിപിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് ഫ്‌ലൈഓവര്‍ തകര്‍ന്നിരിക്കുന്നു. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന്‍ അപകടത്തിലായിട്ടും എല്‍.ഡി.എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണെന്നും വ്യക്തമാക്കി. അല്‍പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സുധാകരന്‍ തുറന്നടിച്ചു.