kerala

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും

By webdesk11

August 09, 2023

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കാര്യോപദേശക സമിതിയോഗം ചേരും. വെള്ളിയാഴ്ചയോടെ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയോഗത്തില്‍ 17, 18 തീയതികളിലെ സഭാ സമ്മേളനം വെട്ടിക്കുറക്കാന്‍ ധാരണയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് 17, 18 തീയതികളിലെ നിയമസഭാ സമ്മേളനം ഒഴിവാക്കിയത്. പകരം 23, 24 തീയതികളില്‍ അപരാഹ്ന സമ്മേളനം ചേരാനായിരുന്നു ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയുടെ തീരുമാനം.