kerala

പുളിക്കൽ സഹകരണബാങ്ക്: യു.ഡി.എഫ്. അധികാരത്തിൽ

By webdesk13

November 14, 2023

സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. ഭരണത്തിലിരിക്കുന്ന ബാങ്കിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

ഡയറക്ടർ ബോർഡിൽ കോൺഗ്രസിന് ഒൻപതും ലീഗിന് നാലും സ്ഥാനങ്ങളാണുള്ളത്.

കോൺഗ്രസിൽനിന്ന് എം.പി. അബ്ദുറഹിമാൻ, കെ. രാജൻ, കെ.എ. മമ്മദ്, കെ. മുജീബ് റഹ്മാൻ, പി.പി. മുഹമ്മദ് മിഷാൽ, ടി.എം. നിസാർ, ടി. ശശികുമാർ, പി.എൻ. നഫീസ, സൗമിനി എന്നിവരും ലീഗിലെ എം.സി. മുഹമ്മദ്, പി. കമ്മുക്കുട്ടി, പി.ടി. കോയാലി, സി. റംല എന്നിവരും ഡയറക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു. എം.പി. അബ്ദുറഹിമാനെ ബാങ്ക് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.