kerala

നിലമ്പൂരില്‍ പുള്ളിമാനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

By webdesk11

June 12, 2023

മലപ്പുറം നിലമ്പൂരില്‍ പുള്ളിമാനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കരിമ്പുഴ കെടിഡിസി ഹോട്ടലിനു സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

തെരുവ് നായ്ക്കളുടെ കടിയേറ്റ് മാന്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂച്ചക്കുത്ത് വനമേഖലയില്‍ പുള്ളിമാന്റെ വയറുഭാഗം കടിച്ചു കീറിയ നിലയിലായിരുന്നു. പുള്ളിമാന് ഏകദേശം മൂന്ന് വയസ്സ് പ്രായം വരും.