kerala

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, ജാമ്യം തേടി പള്‍സര്‍ സുനി; സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

By webdesk14

August 23, 2024

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് (27ന്) മാറ്റി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയച്ചിരുന്നു. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്‍കി.

ആവര്‍ത്തിച്ച് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതില്‍ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.