kerala

ഹോട്ടലില്‍ അക്രമം നടത്തിയ സംഭവം; പള്‍സര്‍ സുനി അറസ്റ്റില്‍

By webdesk18

February 24, 2025

കൊച്ചിയില്‍ ഹോട്ടലില്‍ നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി അറസ്റ്റില്‍. എറണാകുളം കുറുപ്പംപ്പടി പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും കേസെടുത്തത്.

ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു രായമംഗലത്ത് ഹോട്ടലില്‍ സുനി ആക്രമണം നടത്തിയത്. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ജീവനക്കാരെ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്.ഐ.ആറിലുണ്ട്.