kerala

പുനലൂരിൽ നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറിൽ ചാടി മരിച്ചു

By webdesk15

July 22, 2023

പുനലൂരിൽ നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ.ഫയർഫോഴ്സ് സംഘമാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.