kerala

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് രോഗികൾക്ക് അസ്വസ്ഥത 8 പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

By webdesk15

August 05, 2023

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 8 രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.ഇന്നലെ രാത്രി ആശുപത്രിയിലെ പേ വാർഡിലെ രോഗികൾക്കാണ് ഇഞ്ചക്ഷൻ എടുത്തതിനു ശേഷം വിറയലും തളർച്ചയും അനുഭവപ്പെട്ടത്. ഇഞ്ചക്ഷൻ എടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് രോഗികൾ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയത്. തുടർന്നാണ് ഇവരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇഞ്ചക്ഷൻ എടുക്കാൻ ഉപയോഗിക്കുന്ന സൊലൂഷനിലെ പ്രശ്നങ്ങൾ ആകാം രോഗികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.