മുംബൈ: പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ 1000 കോടി രൂപയുടെ നഷ്ടമെന്ന് സിഇഒ അദാര്‍ പൂനവാല. തീപിടിത്തം കോവിഡ് വാക്‌സിന്‍ ഉല്‍പാദനത്തെ ബാധിച്ചില്ലെങ്കിലും ബിസിജി, റോട്ട വൈറസ് പ്ലാന്റുകള്‍ അഗ്‌നിബാധയില്‍ നശിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് തീപിടിത്തമുണ്ടായത്. അഞ്ചു പേര്‍ മരിച്ചിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒമ്പത് പേരെ രക്ഷപ്പെടുത്തി. പുണെ മാഞ്ജരി മേഖലയില്‍ 100 ഏക്കറിലുള്ള ക്യംപസില്‍ റോട്ട വൈറസ് വാക്‌സിന്‍ നിര്‍മിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിന്റെ 4,5 നിലകളിലാണ് തീപിടിത്തമുണ്ടായത്.