Culture

ഭീതി പടര്‍ത്തി പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍

By Test User

October 08, 2019

പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളെ ഭീതിയിലാഴ്ത്തി. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്.

പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍ ഒരുതവണ അതിര്‍ത്തി മറികടക്കുകയും ചെയ്തു.ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്നുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.