കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതി പിടിയിലായി. പുത്തൂര്‍ സ്വദേശി അമ്പിളി ആണ് പിടിയിലായത്.

കുഞ്ഞ് ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്പിളി സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടി ഉടനെ വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം. ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. പ്രസവം കഴിഞ്ഞയുടനെ അമ്മ ഉഷയുടെ സഹായത്തോടെ അമ്പിളി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു.