kerala

തോൽക്കുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ.

By webdesk15

September 07, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് കാലത്ത് എത്രയെത്ര ആരോപണങ്ങളാണ് സിപിഎം തനിക്കെതിരെ ഉന്നയിച്ചത്. യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങളായി തന്നെ നിൽക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തിട്ടും ജയിക്കില്ലെന്ന് ഉറപ്പായതോടെ എൽഡിഎഫ് പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു

പുതുപ്പള്ളിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തന്നെ ബിജെപി – യുഡിഎഫ് കൂട്ടുകെട്ട് വ്യക്തമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് പറഞ്ഞിരുന്നു ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുൻകാല കണക്കുകളിൽ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് പറഞ്ഞിരുന്നു.